ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം; ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും

 ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം;  ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും
Jan 31, 2025 12:16 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും.

തുടർന്ന് നടപടികൾ പൂർത്തിയാക്കി ജ്യുവനൈൽ ഹോമിലേയ്ക്കും മാറ്റും. ഹൈറേഞ്ച് മേഖലയിലെ ആശുപത്രിയിലാണ് 14 കാരിയായ വിദ്യാർത്ഥിനി ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പൊലീസ് വിശദമാക്കിയത്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#student #charged #POCSO #case #filed #against #class #IX #student's #relative.

Next TV

Related Stories
 അതിതീവ്ര മഴ: പത്ത്  ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 25, 2025 08:21 PM

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

May 25, 2025 05:26 PM

മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

കനത്ത മഴ - രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 05:16 PM

കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

May 25, 2025 03:47 PM

ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ...

Read More >>
Top Stories