25 അടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റില്‍ കുടുങ്ങി പോത്ത്; രക്ഷകരായത് അഗ്നിരക്ഷാ സേന

 25 അടി താഴ്ചയുള്ള പഞ്ചായത്ത് കിണറ്റില്‍ കുടുങ്ങി പോത്ത്; രക്ഷകരായത് അഗ്നിരക്ഷാ സേന
Jan 31, 2025 08:25 AM | By Jain Rosviya

ഇടുക്കി: (truevisionnews.com) പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന. തൊടുപുഴ പുറപ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.പി സ്‌കൂളിന് സമീപമാണ് സംഭവം.

കാരകുന്നേല്‍ അനുരാജിന്റെ പോത്താണ് പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. ഏകദേശം 25 അടി താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളവും ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു.

ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഉബാസ്, സജീവ്, ഷിബിന്‍ ഗോപി, ജെയിംസ്, അനില്‍ നാരായണന്‍, ബെന്നി എന്നിവര്‍ സംഭവസ്ഥലത്ത് എത്തുകയും സജീവ്, ഷിബിന്‍ ഗോപി എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ഹോസ് ഉപയോഗിച്ച് പോത്തിനെ ബന്ധിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി കരയില്‍ എത്തിക്കുകയും ചെയ്തു.

#buffalo #stuck deep #panchayath #well #fireforce #rescued

Next TV

Related Stories
 അതിതീവ്ര മഴ: പത്ത്  ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 25, 2025 08:21 PM

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

May 25, 2025 05:26 PM

മഴ ശക്തം; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല

കനത്ത മഴ - രണ്ട് ജില്ലകളിലെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read More >>
കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 05:16 PM

കനത്ത മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

May 25, 2025 03:47 PM

ശ്രദ്ധിക്കുക: സംസ്ഥാനത്തെ ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ നാലുമണിക്ക് സൈറൺ മുഴങ്ങും

ഓറഞ്ച്, റെഡ് അലേർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ...

Read More >>
Top Stories