വാഷിങ്ടൺ: (truevisionnews.com) ഇനി ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോർഡ് സുനിത വില്യംസിന് സ്വന്തം.

നാസയുടെ പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡാണ് സുനിത മറികടന്നത്.
9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറിൽ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്.
സ്റ്റാർലൈനർ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാൻ സാധിച്ചത്.
10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്.
ബഹിരാകാശ നടത്തത്തിനിടയില്‍ അവര്‍ തകര്‍ന്ന ആന്റിന നീക്കം ചെയ്യുകയും ഭൂമിയില്‍ നിന്നെത്തിയ ഏതെങ്കിലും സൂക്ഷ്മാണുക്കള്‍ ബഹിരാകാശത്തുണ്ടോയെന്ന് പരിശോധിക്കാന്‍ സ്റ്റേഷന്റെ പുറംഭാഗത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
#SunithaWilliams #set #new #record #spacewalk
