രാജാക്കാട്(ഇടുക്കി): (truevisionnews.com) ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിലായി. ചാത്തൻപുരയിടത്തിൽ സുജോ വേലു (49) ആണ് പിടിയിലായത്.
പഴയവിടുതി ഗവൺമെൻ്റ് യു.പി സ്കൂളിനു സമീപത്തുള്ള ചായക്കടയിൽ നിന്നുമാണ് മദ്യത്തിൻ്റെ വൻശേഖരം പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മിഥിൻലാൽ ആർ.പിയും സംഘവും ചേർന്ന് രാജാക്കാട് പഴയ വിടുതിയിൽ നടത്തിയ പരിശോധനയിലാണ് മദ്യത്തിൻ്റെ വൻ ശേഖരം പിടികൂടിയത്.
.gif)
പരിശോധനയിൽ എ.ഇമാരായ നെബു എ.സി, ഷാജി ജെയിംസ്, സിജുമോൻ കെ.എൻ, സി.ഇ.ഒ ആൽബിൻ ജോസ് എന്നിവരും പങ്കെടുത്തു.
#large #stock #liquor #tea #shop #near #school #Accused #custody
