രഞ്ജി ട്രോഫിയിൽ കേരള - മധ്യപ്രദേശ് മത്സരം സമനിലയിൽ

രഞ്ജി ട്രോഫിയിൽ കേരള - മധ്യപ്രദേശ് മത്സരം സമനിലയിൽ
Jan 26, 2025 07:21 PM | By akhilap

തിരുവനന്തപുരം: (truevisionnews.com) കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു.

രണ്ടാം ഇന്നിങ്സിൽ 363 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്ത് നിൽക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

അർദ്ധ സെഞ്ച്വറികൾ നേടിയ ആദിത്യ സർവാടെയുടെയും മൊഹമ്മദ് അസറുദ്ദീൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ കേരളം മത്സരത്തിൽ നിന്ന് വിലപ്പെട്ട മൂന്ന് പോയിൻ്റുകൾ കരസ്ഥമാക്കി.

ഒരു വിക്കറ്റിന് 28 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു.

തുടരെ നാല് വിക്കറ്റുകൾ നഷ്ടമായതോടെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 47 റൺസെന്ന നിലയിലായിരുന്നു കേരളം.

ആറാം വിക്കറ്റിൽ ഒത്തു ചേർന്ന മൊഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. സ്കോർ 121ൽ നിൽക്കെ 32 റൺസെടുത്ത ജലജ് സക്സേന പുറത്തായി.

തുടർന്നെത്തിയ ആദിത്യ സർവാടെയും അസറുദ്ദീനും ചേർന്നുള്ള 90 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്സിൽ നിർണ്ണായകമായത്. മൊഹമ്മദ് അസറുദ്ദീൻ 68 റൺസെടുത്ത് പുറത്തായി. മത്സരം അവസാന ഘട്ടത്തോട് അടുക്കെ 80 റൺസെടുത്ത ആദിത്യ സർവാടെയും പുറത്തായത് കേരള ക്യാമ്പിൽ ആശങ്ക പടർത്തി.

എന്നാൽ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേർന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു.

ബാബ അപരാജിത് എഴുപത് പന്തുകളിൽ നിന്ന് 26 റൺസും നിധീഷ് 35 പന്തുകൾ നേരിട്ട് നാല് റൺസുമായും പുറത്താകാതെ നിന്നു.

മധ്യപ്രദേശിന് വേണ്ടി കുമാർ കാർത്തികേയ സിങ്ങും കൂൽദീപ് സെന്നും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ആദിത്യ സർവാട്ടെയാണ് മാൻ ഓഫ് ദി മാച്ച്.

സമനില നേടാനായതോടെ സി ഗ്രൂപ്പിൽ കർണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

#Kerala #MadhyaPradesh #draw #RanjiTrophy

Next TV

Related Stories
മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

Mar 18, 2025 07:58 PM

മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

ഇതിന് പിന്നാലെയാണ് അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ ശ്രമം...

Read More >>
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്, ഫൈനലിൽ ലയൺസിനെ കീഴടക്കിയത് 10 റൺസിന്

Mar 15, 2025 08:12 PM

കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്, ഫൈനലിൽ ലയൺസിനെ കീഴടക്കിയത് 10 റൺസിന്

ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208...

Read More >>
കെസിഎ പ്രസിഡൻ്റ്സ് ട്രോഫി; റോയൽസും ലയൺസും ഫൈനലിൽ

Mar 14, 2025 07:17 PM

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി; റോയൽസും ലയൺസും ഫൈനലിൽ

12 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്ലുമടക്കം 43 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. രണ്ട് പന്തുകൾ ബാക്കി നില്ക്കെ റോയൽസ്...

Read More >>
വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര

Mar 13, 2025 08:18 PM

വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര

മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ പിടിമുറുക്കിയെങ്കിലും രണ്ട് പന്തുകൾ ബാക്കി നില്ക്കെ സൌരാഷ്ട്ര...

Read More >>
കെസിഎ പ്രസിഡൻ്റ്സ് ട്രോഫി: അനായാസ വിജയവുമായി റോയൽസും ലയൺസും

Mar 13, 2025 08:15 PM

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി: അനായാസ വിജയവുമായി റോയൽസും ലയൺസും

ഇരുവരും ചേർന്നുള്ള 176 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് 15.4 ഓവറിൽ റോയൽസിനെ വിജയത്തിലെത്തിച്ചു....

Read More >>
ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്തു

Mar 9, 2025 10:18 PM

ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്തു

ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം...

Read More >>
Top Stories