ബൈക്ക് യാത്രികനെ പിക്കപ്പ് ജീപ്പ് ഇടിപ്പിച്ച് നിര്‍ത്താതെ പോയി; ഡ്രൈവർ പിടിയിൽ

ബൈക്ക് യാത്രികനെ പിക്കപ്പ് ജീപ്പ് ഇടിപ്പിച്ച് നിര്‍ത്താതെ പോയി; ഡ്രൈവർ പിടിയിൽ
Jan 26, 2025 06:37 AM | By Jain Rosviya

ഇടുക്കി: (truevisionnews.com) കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞ പുഴയിൽ ഇരുചക്ര വാഹന യാത്രക്കാരനെ പിക്കപ്പ് ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പീരുമേട് പൊലീസ് പിടികൂടി.

തേനി രാസിംഗപുരം സ്വദേശി സുരേഷ് ആണ് പിടിയിലായത്. ബൈക്കിൽ ഇടിച്ച ശേഷം സുരേഷ് വാഹനം നിർത്താതെ പോകുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മുറിഞ്ഞപുഴ സ്വദേശി മുറിഞ്ഞപുഴ പുന്നക്കൽ നാരായണൻറെ മകൻ വിഷ്ണു വാഹനാപകടത്തിൽ മരിച്ചത്. ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചു റോഡിൽ വീണ് കിടക്കുകയായിരുന്നു.

അതുവഴിയെത്തിയ യാത്രക്കാർ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിഷ്ണു ഓടിച്ചിരുന്ന ബൈക്കിൽ ഏതോ വാഹനം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പരിശോധനയിൽ മനസിലായിരുന്നു.

തുടർന്ന് മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്ന് സംശയാസ്പദമായ പിക്കപ്പ് വാഹനം കണ്ടെത്തി.

വാഹനത്തിൻറെ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് തേനിക്കടുത്ത് രാസിംഗപുരം സ്വദേശി സുരേഷ് ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു.

വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം സുരേഷ് പിക്കപ്പുമായി അന്നുതന്നെ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. അപകടത്തിൽ വാഹനത്തിന് ഉണ്ടായ കേടുപാട് മാറ്റി തമിഴ്നാട്ടിൽ വച്ച് പെയിൻറ് അടിക്കുകയും ചെയ്തിട്ടുണ്ട്.

ബൈക്ക് അപകടം ആകേണ്ടിയിരുന്ന സംഭവത്തിൻറെ ചുരുൾ അഴിച്ചത് പീരുമേട് പോലീസിന്റെ അന്വേഷണമാണ്. കോടതിയിൽ ഹാജരാക്കിയ സുരേഷിനെ റിമാൻഡ് ചെയ്തു.

#biker #hit #pickup #jeep #without #stopping #Driver #arrested

Next TV

Related Stories
സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

Aug 2, 2025 09:46 AM

സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

അരൂര്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ...

Read More >>
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories

//Truevisionall