വാഷിങ്ടൺ: (truevisionnews.com) അമേരിക്കൻ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് ഡോണൾഡ് ട്രംപ്. കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.

ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. മുൻ പ്രസിഡൻറ് ജോ ബൈഡെൻറ ചായ സൽക്കാരത്തിന് ശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
ജോ ബൈഡനും മുൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബൈബിളിൽ തൊട്ടായിരുന്നു ട്രംപ് സത്യപ്രതിജ്ഞ ചൊല്ലിയത്. യുഎസ് സുപ്രിംകോടതി ജഡ്ജി സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.
അമേരിക്കയുടെ 47ാമത് പ്രസിഡൻറാണ് ട്രംപ്. അതിശൈത്യത്തെ തുടർന്ന് ഇത്തവണ കാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടന്നത്.
#Trump's #Second #Coming #He #sworn #president #United #States
