#accident | ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിയുടെ പിൻഭാഗം തട്ടി ഓട്ടോ മറിഞ്ഞു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

#accident | ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിയുടെ പിൻഭാഗം തട്ടി ഓട്ടോ മറിഞ്ഞു;  ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
Jan 18, 2025 08:21 AM | By Athira V

ഇടുക്കി : ( www.truevisionnews.com) വണ്ടിപ്പെരിയാറിൽ ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ അൻപത്തിയേഴാം മൈൽ സ്വദേശി അമൽ രാജ് (48) ആണ് മരിച്ചത്.

വണ്ടിപ്പെരിയാറിൽ നിന്നും അൻപത്തിയേഴാം മൈൽ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയിൽ മുണ്ടക്കയത്ത് നിന്ന് കുമളി ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി തട്ടുകയായിരുന്നു.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ലോറിയുടെ പുറക് വശം അമൽ രാജിന്‍റെ ഓട്ടോയിൽ തട്ടിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.

ഓട്ടോയുടെ അടിയിൽപ്പെട്ട അമൽ രാജിനെ നാട്ടുകാരും അത് വഴി വന്ന വാഹന യാത്രികരും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

തലക്ക് പരിക്ക് ഗുരുതമായതിനെ തുടർന്ന് ഉടനെ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലേക്കെത്തും മുമ്പ് അമൽ മരണപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#While #overtaking #auto #hit #rear #lorry #overturned #Tragicend #auto #driver

Next TV

Related Stories
സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

Aug 2, 2025 09:46 AM

സ്വൽപ്പം മാന്യത ഒക്കെ ആവാം കേട്ടോ..; കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ കേസ്

അരൂര്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർക്കെതിരേ...

Read More >>
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories

//Truevisionall