#drowned | കണ്ണീർക്കടലായി ഭാരതപ്പുഴ; കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ വീണു, രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം നാല് പേരും മരിച്ചു

#drowned | കണ്ണീർക്കടലായി ഭാരതപ്പുഴ; കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ വീണു, രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം നാല് പേരും മരിച്ചു
Jan 16, 2025 08:50 PM | By VIPIN P V

തൃശ്ശൂർ : ( www.truevisionnews.com) ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലു പേരും മരിച്ചു. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു.

കബീര്‍-ഷാഹിന ദമ്പതികളുടെ മകള്‍ പത്തു വയസുള്ള സെറയുടെ മൃതദേഹമാണ് കണ്ടെടുത്തത്.

ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍ (47) , ഭാര്യ ഷാഹിന(35), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.

ഒഴുക്കിൽപ്പെട്ട ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഹുവാദിന്‍റെയും അതിനുശേഷം കബീറിന്‍റെയും മൃതദേഹം കണ്ടെത്തിയത്.

ഇതിനുപിന്നാലെ തുടര്‍ന്ന തെരച്ചിലിലാണ് സെറയുടെയും മൃതദേഹം കണ്ടെത്തിയത്.

കബീറിന്‍റെയും സെറയുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഷാഹിനയുടെയും ഫുവാദിന്‍റെയും മൃതദേഹം ആശുപത്രിയിലേക്ക് നേരത്തെ മാറ്റിയിരുന്നു.

മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫ‍ർ-ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെന്‍റ് ജോസഫ് എച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.

കുട്ടികള്‍ കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫുവാദും സെറയും കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സും, ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തിയത്. സ്ഥലത്തേക്ക് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയും എത്തിയിട്ടുണ്ട്.

#Bharatapuzha #sea #tears #While #playing #two #children #fell #river #four #died #including #couple #rescue

Next TV

Related Stories
അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 01:49 PM

അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ...

Read More >>
കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ് അപകടം

Jul 18, 2025 12:45 PM

കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ് അപകടം

കണ്ണൂർ പയ്യന്നൂരിൽ ബി.ആർ.സി ട്രെയിനിങ് സെന്ററിന്റെ സീലിങ് തകർന്നു വീണ്...

Read More >>
അതീവ ജാഗ്രത നിർദേശം; കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക് തുറക്കും

Jul 18, 2025 12:35 PM

അതീവ ജാഗ്രത നിർദേശം; കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക് തുറക്കും

കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ രണ്ട് മണിക്ക്...

Read More >>
ഭാര്യയുമായി അകന്ന് ജീവിതം...; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 18, 2025 12:28 PM

ഭാര്യയുമായി അകന്ന് ജീവിതം...; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall