#crime | അച്ഛനും മകനും തമ്മിൽ സംഘർഷം; വാക്കുതര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു

#crime | അച്ഛനും മകനും തമ്മിൽ സംഘർഷം; വാക്കുതര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു
Jan 14, 2025 10:06 PM | By VIPIN P V

ഇടുക്കി: ( www.truevisionnews.com) മകനും അച്ഛനും തമ്മിലുണ്ടായ സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്.

പിതാവ് രവീന്ദ്രന്‍ നായര്‍ പൊലീസ് കസ്റ്റഡിയില്‍. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവ് ഏല്‍ക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു.

തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

തലയില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. സ്ഥിരം മദ്യപാനിയായ ഗംഗാധരന്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്.

രണ്ട് മാസം മുന്‍പ് മദ്യപാനം നിര്‍ത്തിയ ശേഷം വീട്ടില്‍ സ്ഥിര താമസമാക്കി.

എന്നാല്‍ പിന്നീട് വീണ്ടും മദ്യപിച്ച ഇയാള്‍ വീട്ടില്‍ ബഹളം വെയ്ക്കുകയായിരുന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

#Conflict #between #father #son #died #after #hit #head #during #argument

Next TV

Related Stories
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Feb 12, 2025 12:28 PM

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്....

Read More >>
 'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

Feb 12, 2025 12:18 PM

'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം...

Read More >>
 ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Feb 12, 2025 12:04 PM

ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിൻ്റെ പിൻസീറ്റിലായിരുന്നു അപകട സമയത്ത് ആദിൽ....

Read More >>
Top Stories