#nitishkumarreddy | മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി

#nitishkumarreddy | മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
Jan 14, 2025 04:26 PM | By Susmitha Surendran

(truevisionnews.com) ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി.

പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു.

നിതീഷിൻറെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ലെന്നും എന്നാൽ, മുട്ടിലിഴഞ്ഞ് കയറിയാൽ പരിക്കേൽക്കാൻ സാധ്യതയില്ലേയെന്ന ആശങ്ക ചില ആരാധകർ പങ്കുവെക്കുന്നു.

ക്ഷേത്രത്തിലെത്തിയതിൻറെ വിഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോയാണ് നിതീഷ് ഷെയർ ചെയ്തത്.

മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 21 കാരൻ കന്നിസെഞ്ചുറി നേടിയിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അഞ്ച് മത്സരത്തിലും കളത്തിലിറങ്ങിയ നിതീഷ് ടീമിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാണ്.

അഞ്ച് മത്സരത്തിൽ 298 റൺസാണ് താരം നേടിയത്. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടും. ഓൾറൗണ്ടറായ നിതീഷ് അഞ്ച് വിക്കറ്റും നേടിയിരുന്നു.

#Cricketer #NitishKumarReddy #climbed #steps #Tirupati #temple #his #knees

Next TV

Related Stories
 ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക്  വര്‍മ്മയെ നിയമിച്ചു

Feb 5, 2025 08:05 PM

ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക്...

Read More >>
പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

Feb 3, 2025 07:46 PM

പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ്...

Read More >>
സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

Feb 3, 2025 04:49 PM

സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന്...

Read More >>
ഓൾ റൗണ്ടർ തൃഷയുടെ തകർപ്പൻ പ്രകടനം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിരീടം നിലനിർത്തി ഇന്ത്യ

Feb 2, 2025 02:41 PM

ഓൾ റൗണ്ടർ തൃഷയുടെ തകർപ്പൻ പ്രകടനം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിരീടം നിലനിർത്തി ഇന്ത്യ

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക കിരീടം...

Read More >>
Top Stories