കാസര്‍കോട്: (truevisionnews.com) കർണാടകയിൽ ശ്രീരാമസേനയുടെ പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്.

കഴിഞ്ഞ മാസമാണ് തോക്കുപയോഗിച്ച് ആയുധ പരിശീലനം നടന്നത്. 186 യുവാക്കളാണ് ക്യാമ്പിൽ പങ്കെടുത്തത്.
തോഡൽബാഗി ഗ്രാമത്തിലെ സ്വകാര്യവക്തിയുടെ കൈവശമുള്ള കാശി ലിംഗേശ്വര ക്ഷേത്ര ഭൂമിയിലാണ് പരിശീലനം നടന്നത്.
സ്ഥലമുടമ നിങ്കപ്പ ശിവപ്പ ഹുഗർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അതിക്രമിച്ച് കയറിയെന്നാണ് പരാതി.
#Footage #SriRamSena #personnel #being #given #weapons #training #out
