കൊച്ചി: (truevisionnews.com) സീസണിലെ ആറാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്.

ഒഡിഷ എഫ് സി യെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്.പുതുവർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു.
കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ ഒഡിഷ ലീഡെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പാളിച്ച മുതലെടുത്ത് ഒഡിഷ മിഡ്ഫീൽഡർ ജെറിയാണ് ഗോൾ നേടിയത്.
കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതെ അവസാനിച്ച ഒന്നാം പകുതിക്ക് ശേഷം 60ാം മിനിറ്റിലാണ് ക്വാമി പെപ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മറുപടി ഗോൾ നേടുന്നത് (1-1). 73ാം മിനിറ്റിൽ ജീസസ് ജിമിനസിലൂടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിലാദ്യമായി ലീഡെടുത്തു(2-1).
എന്നാൽ, 80ാം മിനിറ്റിൽ തിരിച്ചടിച്ച് ഒഡിഷ വീണ്ടും ഞെട്ടിച്ചു.
സ്ട്രൈക്കർ ഡോറി ഗോമസാണ് ഗോൾ തിരിച്ചടിച്ചത്.(2-2). മൂന്ന് മിനിറ്റിനകം സെന്റർ ബാക്ക് കാൽലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ടുപോയതോടെ ഒഡിഷ പത്ത് പേരായി ചുരുങ്ങി.
ഒഡിഷൻ ഗോൾമുഖത്ത് നിരന്തരം പ്രഹരിച്ച ബ്ലാസ്റ്റേഴ്സിനെ തേടി നിശ്ചിത സമയം കടന്ന് 95ാം മിനിറ്റിൽ വിജയഗോളെത്തി. നോഹ സദോയിയുടെ തകർപ്പൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറുകയായിരുന്നു.
#Kerala #Blasters #beat #Odisha #win
