#WomensUnder19ODI | വിമൻസ് അണ്ടർ 19 ഏകദിനം; രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം

#WomensUnder19ODI | വിമൻസ് അണ്ടർ 19 ഏകദിനം; രാജസ്ഥാനെതിരെ അനായാസ വിജയവുമായി കേരളം
Jan 13, 2025 11:12 AM | By akhilap

നാഗ്‌പൂർ: (truevisionnews.com) വിമൻസ് അണ്ടർ 19 ഏകദിനത്തിൽ രാജസ്ഥാനെ 79 റൺസിന് തോല്പിച്ച് കേരളം.

ആദ്യം ബാറ്റ് ചെയ്ത കേരളം, 50 ഓവറിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 47.1 ഓവറിൽ 185 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

മുൻ നിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ശ്രദ്ധ സുമേഷും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്.

മികച്ച റൺറേറ്റിൽ സ്കോർ ഉയർത്തിയ ഇരുവരും ചേർന്ന് 96 റൺസെടുത്തു. ശ്രദ്ധ 44 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ വിസ്മയയും 45 റൺസുമായി മികച്ച പ്രകടനം കാഴ്ച വച്ചു.

ഇന്നിങ്സിൽ ഉടനീളം ഒരുവശത്ത് ഉറച്ച് നിന്ന് പൊരുതിയ ശ്രേയ പി സിജുവിൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ സ്കോർ 250 കടത്തിയത്. ഓപ്പണറായി ഇറങ്ങിയ ശ്രേയ 107 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി മൈന സിയോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ ഇന്നിങ്സിൽ ആർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഇഷിതയും ഇഷ ജോബിനും ചേർന്ന് രാജസ്ഥാൻ ഇന്നിങ്സ് 185ലേക്ക് ചുരുട്ടിക്കെട്ടി. ഇഷ ജോബിൻ നാലും ഇഷിത മൂന്നും വിക്കറ്റുകൾ വീഴ്ത്തി

#Womens #Under #19 #ODI #Kerala #easy #win #over #Rajasthan

Next TV

Related Stories
സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

Feb 6, 2025 09:43 PM

സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക്...

Read More >>
 ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക്  വര്‍മ്മയെ നിയമിച്ചു

Feb 5, 2025 08:05 PM

ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക്...

Read More >>
പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

Feb 3, 2025 07:46 PM

പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ്...

Read More >>
സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

Feb 3, 2025 04:49 PM

സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന്...

Read More >>
ഓൾ റൗണ്ടർ തൃഷയുടെ തകർപ്പൻ പ്രകടനം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിരീടം നിലനിർത്തി ഇന്ത്യ

Feb 2, 2025 02:41 PM

ഓൾ റൗണ്ടർ തൃഷയുടെ തകർപ്പൻ പ്രകടനം; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിരീടം നിലനിർത്തി ഇന്ത്യ

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക കിരീടം...

Read More >>
Top Stories