( www.truevisionnews.com ) അരക്കെട്ടിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ വാരിയെല്ലുകള്‍ നീക്കം ചെയ്ത് ഇന്‍ഫ്‌ളുവന്‍സര്‍. ആറു വാരിയെല്ലുകളാണ് യുഎസ് ഇന്‍ഫ്‌ളുവന്‍സറായ എമിലി ജെയിംസ് എന്ന ട്രാൻസ് യുവതി നീക്കം ചെയ്തത്.
ഈ എല്ലുകള്‍ കൊണ്ട് കിരീടമുണ്ടാക്കുമെന്നും ഇന്‍ഫ്‌ളുവന്‍സര്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യക്തമാക്കി. ഏകദേശം 14 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ഇവര്‍ ചെലവാക്കിയത്.
27 വയസ്സുള്ള ട്രാന്‍സ് യുവതി ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്. ആദ്യ ദിവസം സഹിക്കാനാവാത്ത വേദനയായിരുന്നുവെന്നും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സഹായത്തില്‍ വേദന കുറഞ്ഞുവെന്നും യുവതി പറയുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം വാരിയെല്ലുകള്‍ തന്നോട് സൂക്ഷിച്ചുകൊള്ളാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യമിവ തന്റെ അടുത്ത സുഹൃത്തിന് സമ്മാനമായി നല്‍കാമെന്ന് കരുതിയതായും യുവതി പറയുന്നു.
പിന്നീടാണ് സോഷ്യല്‍ മീഡിയയില്‍ എല്ലുകളെ കുറിച്ച് പോസ്റ്റ് ചെയ്തപ്പോള്‍ അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പല നിര്‍ദേശങ്ങളും ലഭിച്ചതെന്നും യുവതി പറയുന്നു. അവസാനം എല്ലുകള്‍ കൊണ്ട് കിരീടമുണ്ടാക്കമെന്ന് തീരുമാനിക്കുകയായിരുന്നു.
യുവതിക്കെതിരെ നിരവധി പേരാണ് വിമര്‍ശനമുയര്‍ത്തിയത്. തന്റെ പണം എന്ത് ചെയ്യണമെന്നത് തന്റെയിഷ്ടമാണെന്നും വാരിയെല്ല് നീക്കം ചെയ്തു എന്ന് കരുതി താന്‍ ദയയില്ലാത്തവളാകുന്നില്ലയെന്നും യുവതി പറയുന്നു.
#enhance #beauty #loin #ribs #are #removed #and #crowned #influencer #bones