ഇടുക്കി: (truevisionnews.com) മൂന്നാറിൽ വർക്ക്ഷോപ്പ് ഉടമയെ വെട്ടിപരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
സെവൻമല എസ്റ്റേറ്റ് ന്യൂ മൂന്നാർ ഡിവിഷനിൽ എസ് തങ്കരാജ്, സഹോദരൻ എസ് സേതുരാജ്, സുഹൃത്ത് വി സോമസുന്ദരം എന്നിവരാണ് അറസ്റ്റിലായത്.
.gif)

ബുധനാഴ്ച രാത്രിയിലാണ് സംഭവം. പ്രതികൾ കെ.ഡി.എച്ച്. ക്ലബ്ബിന് സമീപത്തുള്ള രാധാകൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
നേരത്തെ പഴയമൂന്നാർ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ഇവർ തമ്മിൽ വാക്കുതർക്കവും അടിപിടിയുമായുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത് എന്ന് പൊലീസ് അറിയിച്ചു.
#broke #house #injured #workshop #owner #knife #Three #people #arrested
