ഇടുക്കി: ( www.truevisionnews.com) മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടം നടന്നത്.
മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്.
.gif)

റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴി കുട്ടി താഴേക്ക് വീണുവെന്നാണ് വിവരം. സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#nine #year #old #boy #died #after #falling #sixth #floor #resort
