തിരുവനന്തപുരം : ( www.truevisionnews.com) ഉറദു കലോത്സവത്തിൽ അധ്യാപകനായ ഫൈസൽ വഫക്ക് അഭിമാനിക്കാം. ചാലിശ്ശേരി ഗവ ഹൈസ്ക്കൂളിലെ ഉറുദു അധ്യാപകനായ ഫൈസൽ വഫ എഴുതിയ വരികൾ ആലപിച്ച രണ്ട് കുട്ടികൾക്ക് ഹയർ സെക്കൻഡറി വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു.
ജി. എച്ച് എസ് എസ് പട്ടാമ്പിയിലെ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ റിസയും മലപ്പുറം പാണക്കാട് ഡിയു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി റിസ്വാന കെ പി ക്കുമാണ് എ ഗ്രേഡ് ലഭിച്ചത്.
ചാപ്പനങ്ങാടി സ്വദേശി ഖാലിദിൻ്റെയും ഫൗസിയുടേയും മകളാണ് റിസ്വാന . കഴിഞ്ഞ വർഷവും റിസ്വാന ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയിരുന്നു.
കൊപ്പം സ്വദേശി ഉസ്മാൻ - നസറത്ത് ദമ്പതികളുടെ മകളാണ് ഫാത്തിമ റിസ. സഹോദരി ഫാത്തിമ ഷെറിനും ഇതേ ഇനത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഉറുദു സംഘ ഗാനത്തിന് വേണ്ടി മലപ്പുറം, വയനാട് ജില്ലാ ടീമുകൾ അവതരിപ്പിച്ച ഗാനങ്ങളും ഫൈസൽ വഫ രചിച്ചതാണ്
#Faisal #Wafa #can #be #proud #Two #Agrades #organized #lines