---
title: "#keralaschoolkalolsavam2025  | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും"
english_title: "#paint #pictures #with #different #view #moment #moment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261935/paint-pictures-with-different-view-moment-moment"
published_at: "2025-01-08T13:08:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e2b962a405_live.jpg"
keywords: []
---

# #keralaschoolkalolsavam2025  | വേറിട്ട കാഴ്ച്ച; നിമിഷ നേരം കൊണ്ട് അവർ ചിത്രങ്ങൾ വരയ്ക്കും

> **Lead Summary:** ** തിരുവനന്തപുരം: **രാജാ രവി വർമയുടെ ജന്മദേശത്ത് നിന്നൊരു ജനകീയ ചിത്രകാരൻ. കിളിമാനൂർ സ്വദേശി ശരത് പ്രേം , സുഹൃത്ത് ജോബിൻ പ്രകാശ്.

## Article Content

** തിരുവനന്തപുരം: **രാജാ രവി വർമയുടെ ജന്മദേശത്ത് നിന്നൊരു ജനകീയ ചിത്രകാരൻ. കിളിമാനൂർ സ്വദേശി ശരത് പ്രേം , സുഹൃത്ത് ജോബിൻ പ്രകാശ്.

ഇരുവരും കലോത്സവ വേദിയിൽ നിമിഷ നേരം ചിത്രം വരച്ച് കൊണ്ട് ശ്രദ്ധേയമാവുകയാണ്. 4ാം തീയതി മുതൽ 1 ാം വേദി ഉൾപ്പെടെയുള്ള പ്രധാന വേദികളിൽ സജീവ സാന്നിധ്യമായിരുന്നു.

മത്സരാർത്ഥികൾക്ക് സൗജന്യമായി ചിത്രം വരച്ച് കൊണ്ടും മറ്റുള്ളവരിൽ നിന്നും ചെറിയ തുക ഈടാക്കുകയുമായാണ് ചിത്രം വരയ്ക്കുന്നത്.

നിരവധി പേർക്ക് ഇതിനകം ചിത്രങ്ങൾ വരച്ച് നൽകിയിട്ടുണ്ട്. ചിത്രരചനയിലൂടെ ലഭിക്കുന്ന പണം പൊതു ഇടങ്ങൾ മനോഹരമാക്കാനുമാണ് ഇവർ ചെലവഴിക്കുന്നത്.

നാലാം ചിറ സെൻ്റ് ഗ്രോറിറ്റോസ് ഹയർ സെക്കൻഡറി സ്കൂൾ മതിൽ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് അവിടം ചിത്രം വരച്ച് മനോഹരമാക്കിയിരുന്നു.

മാവേലിക്കര രാജ രവി വർമ്മ ഫൈൻ ആർട്സ് കോളേജിൽ വെച്ചാണ് ഇരു സുഹൃത്തുക്കളാകുന്നത്. പഠനം പൂർത്തിയായതിന് ശേഷം ഇരുവരും ജനകീയ ചിത്രകലാ രംഗത്ത് കടക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261935/paint-pictures-with-different-view-moment-moment)