ഇടുക്കി : ( www.truevisionnews.com ) വണ്ടിയുടെ ബ്രേക്ക് പോയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. കൂടെ വന്ന ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്കിടാന്‍ പറഞ്ഞതിന് പിന്നാലെ ബസ് മറിയുകയായിരുന്നുവെന്നും ഇടുക്കി പുല്ലുപാറ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു.
വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
മാവേലിക്കര സ്വദേശികളായ രമാ മോഹന്‍ (51), അരുണ്‍ ഹരി (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം തിരികെവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം.
34 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്. 30 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു.
#He #said #he #didn't #brake #driver #who #came #with #him #told #him #to #brake #and #he #suddenly #overturned #passengers #were #shocked