(truevisionnews.com) മക്കളെ കൊന്ന കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പെരിയയിലെ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ.
കണ്ണൂർ സെൻട്രൽ ജയിൽ സിപിഐഎം ക്രിമിനലുകളുടെ സുഖവാസ കേന്ദ്രമാണെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായൺ പറഞ്ഞു.
കേസിൽ തെളിവ് നശിപ്പിക്കാൻ പോലീസ് കൂട്ട് നിന്നുവെന്നും, തുടരന്വേഷണം വേണമെന്നും സത്യനാരായണൻ ആവശ്യപ്പെട്ടു.
കുറ്റവിമുക്തരായ പത്ത് പേരെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സത്യനാരായൺ പറഞ്ഞു.
#Periya #case #convicts #transferred #Kannur #Central #Jail #Families #ready #file #complaint