വീട്ടിലെ പറമ്പിൽ പോയി മുരിങ്ങ പറിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഏറെ ...

വീട്ടിലെ പറമ്പിൽ പോയി മുരിങ്ങ പറിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഏറെ ...
Jun 8, 2025 01:06 PM | By Susmitha Surendran

(truevisionnews.com) മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. കഴിക്കാൻ മടികാണിക്കുന്നവർ എന്തായാലും ഈ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കണം .

ദഹനത്തിന് നല്ലത്

മുരിങ്ങ ഇലകൾ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങൾക്കെതിരെ ഗുണം ചെയ്യും. മലബന്ധം, ഗ്യാസ്, ഗ്യാസ്ട്രെെറ്റിസ് എന്നിവയാൽ ബുദ്ധിമുട്ടുന്നവ‌‌‌ർ മുരിങ്ങ ഇലകൾ ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

രക്തക്കുഴലുകളെ തടയുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മുരിങ്ങ ഇലകൾ സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുന്നു. കൂടാതെ മുരിങ്ങയിൽ സിങ്കിന്റെ അളവ് കൂടുതലാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

മുരിങ്ങയിലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫെെറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു

ശരീരത്തിലെ കോശജ്വലനത്തിന് സഹായിക്കുന്നു, ചർമ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മുരിങ്ങ. രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കാൻ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് നല്ലതാണ്.

നല്ല ഉറക്കത്തിന്

ഉറക്കവും പോഷകാഹാരവും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. മുരിങ്ങ ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുന്നു. തളർച്ച, ക്ഷീണം എന്നിവയ്ക്ക് പരിഹാരവുമാണ് മുരിങ്ങയിലകൾ.

അസ്ഥികളുടെ ആരോഗ്യത്തിന്

അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകൾ. മുരിങ്ങ ഇലകൾക്ക് ആന്റി ഇൻഫ്ലമേറ്ററി സ്വഭാവം ഉള്ളതിനാൽ അവ സന്ധിവാതം തടയാൻ സഹായിക്കുന്നു.

Benefits of Moringa

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall