#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്

#stabbed | ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്, ഒരാൾക്ക് പരിക്ക്
Jan 3, 2025 04:36 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെയാണ് കുമളി ബസ് സ്റ്റാൻഡിൽ വച്ച് ചെങ്കര സ്വദേശി പുതുക്കാട്ടിൽ സുനിലിനെ ചെങ്കര സ്വദേശിയായ മഹേശ്വരൻ കുത്തി പരിക്കേൽപ്പിച്ചത്.

കഴുത്തിനും നെഞ്ചിനും കൈക്കും സുനിലിന് പരുക്കേറ്റിട്ടുണ്ട്. മഹേശ്വരനും ഭാര്യയും കുറച്ച് നാളായി പിരിഞ്ഞ് കഴിയുകയാണ്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

ഇതേച്ചൊല്ലി മുൻപും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന കത്തി വച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു.

സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന ആളുകൾ ഏറെ പണിപ്പെട്ടാണ് മഹേശ്വരനെ പിടികൂടി പൊലീസിന് കൈമാറിയത്. പരുക്കേറ്റ സുനിലിനെ കുമളി സർക്കാ‍ർ അശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#Burning #Kumali #bus #stand.

Next TV

Related Stories
#arrest |   ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം, പൊലീസുകാരൻ അടക്കം പിടിയിൽ

Jan 5, 2025 04:57 PM

#arrest | ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം, പൊലീസുകാരൻ അടക്കം പിടിയിൽ

വട്ടിയൂർക്കാവ് സ്റ്റേഷൻ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിൽ ആയത്....

Read More >>
#accident |  നടന്നുപോവുകയായിരുന്ന ഒമ്പത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു

Jan 5, 2025 04:42 PM

#accident | നടന്നുപോവുകയായിരുന്ന ഒമ്പത് വയസ്സുകാരയെ കാറിടിച്ചു തെറിപ്പിച്ചു

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു...

Read More >>
#ARREST |  പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം, പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ

Jan 5, 2025 03:41 PM

#ARREST | പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം, പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ

2024 ഡിസംബർ ഒന്നിനാണ് 15 കാരനായ ആദികൃഷ്ണനെ വീട്ടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
#bodyfound |  ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Jan 5, 2025 03:26 PM

#bodyfound | ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയിൽ...

Read More >>
#missing | കോഴിക്കോട് പതിനേഴുകാരനെ കാണാതായതായി പരാതി

Jan 5, 2025 03:21 PM

#missing | കോഴിക്കോട് പതിനേഴുകാരനെ കാണാതായതായി പരാതി

ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ബാലുശ്ശേരി പോലീസില്‍ പരാതി...

Read More >>
#accident |  താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Jan 5, 2025 02:10 PM

#accident | താഴേക്ക് വീണത് ജിപ്സം ബോർഡ് തകർത്ത്, കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക...

Read More >>
Top Stories