തിരുവനന്തപുരം: ( www.truevisionnews.com ) പാചകപ്പുരയിൽ അടുപ്പ് പുകഞ്ഞു, ഇനി കലാ മാമംങ്കത്തിനൊപ്പം ഊട്ടുപുരയിലും തീപാറും. കലോത്സവത്തിന് എത്തുന്നവർക്ക് രുചിക്കൂട്ട് നൽകാൻ ഊട്ടുപുര സജ്ജം .
പുത്തരികണ്ടം മൈതാനിയിൽ തയ്യാറാക്കിയ ഊട്ടുപുര മന്ത്രി വി.ശിവൻകുട്ടി പാലുകാച്ചി ഉദ്‌ഘാടനം ചെയ്തു . ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കിയത്.
കലോത്സവത്തിന്റെ കലവറയിലേക്ക് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. ഏതു പരിപാടിക്കും അതിന്‍റെ സ്വാദ് കൂട്ടുന്നത് ഭക്ഷണമാണ്. 63-ാമത് കലോത്സവത്തിന്‍റെ ഊട്ടുപുരയും കലാപ്രേമികൾക്കൊപ്പം ഉണർന്നു.
ഭക്ഷണം വയറു നിറയിക്കുമ്പോൾ മനസ്സു നിറയ്ക്കാൻ സംഗീതവും ഭക്ഷണ പന്തലിൽ ഉണ്ടാകും. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല.
ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. ഇന്ന് വൈകിട്ട് അത്താഴ ഭക്ഷ വിതരണത്തോടെ ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കും.
ഭക്ഷണ കലവറ മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ അനിൽ എന്നിവർ രാവിലെ സന്ദർശിച്ചിരുന്നു . എല്ലാം പൂർത്തിയായതായി മന്ത്രിമാരും, ഭക്ഷണ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കൽ തുടരുകയാണ്.
12 ബിആർസികളിൽ നിന്നും ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ സിഐടിസു, ഡിവൈഎഫ്ഐ പ്രവർത്തകരുടെ സഹായത്തോടെയാണ് കലവറയിലേക്ക് എത്തിച്ചത്.
#63rd #Arts #Festival #food #oottupura #VSivankutty #inaugurated #function