തിരുവനന്തപുരം: (truevisionnews.com)63 ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ അറബിക് കലോത്സവത്തിനും തുടക്കമായി.
തൃശ്ശൂർ വടക്കേക്കാട് ICAE HSS ലെ സെൻഹ കബീർ അറബിക് മോണോആക്ടിന് എ ഗ്രേഡ് നേടി.
.gif)

യുദ്ധഭൂമിയിൽ വച്ച് ഗ്രനേഡ് മൂലം കൈ നഷ്ടപ്പെടുന്ന ഒരു ചിത്രകാരിയുടെ ദയനീയ അവസ്ഥയാണ് സെൻഹ തന്റെ അഭിനയ മികവിലൂടെ വേദിയിൽ കാഴ്ചവച്ചത്.
അഞ്ചാം ക്ലാസ് മുതൽ കലോത്സവ വേദികളിൽ സജീവമായ മത്സരാർത്ഥിയാണ് സെൻഹ. ആദ്യതവണ സംസ്ഥാനതലത്തിലേക്ക് എത്തുന്ന സെൻഹ എ ഗ്രേഡ് ഓടെയാണ് മടങ്ങുന്നത്
സ്വയം പരിശീലനത്തിലൂടെയും അധ്യാപകരുടെ സഹായത്തോടെയുമുള്ള പരിശ്രമത്തിലാണ് താരത്തിനു ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
-Nandana raj

Article by NandanaRaj R. T
Aarthinkal, Alltharamoodu, kadakkal, pulippara (po), kollam 691536. Qualification : degree, diploma 8136994386
#Arabic #Arts #Festival #SenhaKabir #tells # story #painter #loses #her #hand #battlefield
