#sexualassault | വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിന് 87 വർഷം കഠിനതടവും പിഴയും

#sexualassault | വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിന് 87 വർഷം കഠിനതടവും പിഴയും
Jan 5, 2025 09:13 AM | By Jain Rosviya

മഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 87 വർഷം കഠിനതടവും 4.60 ലക്ഷംരൂപ പിഴയും ശിക്ഷ.

മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടൻ ഉനൈസിനെ (29) യാണ്‌ മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതയ്ക്കു നൽകണം.

വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.

2020 മേയ് ഒന്നുമുതലാണ് കേസിനാസ്‌പദമായ സംഭവം. അതിജീവിതയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി കുട്ടിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കിയെന്നും സംഭവം പുറത്തു പറഞ്ഞാൽ നഗ്‌നഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

മഞ്ചേരി പോലീസ് ഇൻസ്‌പെക്ടറായിരുന്ന റിയാസ് ചാക്കീരിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

#16 #year #old #girl #molested #breaking #house #87 #years #rigorous #imprisonment #fine #youth

Next TV

Related Stories
#accident |  നിയന്ത്രണം വിട്ട കാറിടിച്ച് അപകടം, ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

Jan 6, 2025 08:52 PM

#accident | നിയന്ത്രണം വിട്ട കാറിടിച്ച് അപകടം, ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

പേഴയ്ക്കാപ്പിള്ളി കൈനികരകാവിനു സമീപമായിരുന്നു...

Read More >>
#PVAnwar  |   നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം; പി വി അന്‍വര്‍ പുറത്തിറങ്ങി

Jan 6, 2025 08:33 PM

#PVAnwar | നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം; പി വി അന്‍വര്‍ പുറത്തിറങ്ങി

ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂര്‍ സബ് ജയിലില്‍...

Read More >>
#hmpvvirus | എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

Jan 6, 2025 08:29 PM

#hmpvvirus | എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി...

Read More >>
#Sobhasurendran |  സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത് -ശോഭാ സുരേന്ദ്രൻ

Jan 6, 2025 08:07 PM

#Sobhasurendran | സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത് -ശോഭാ സുരേന്ദ്രൻ

കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രൻ്റെ...

Read More >>
KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി  കെകെ രമ

Jan 6, 2025 04:04 PM

KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി കെകെ രമ

പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു....

Read More >>
Top Stories