---
title: "#Keralaschoolkalolsavam2025 | അഷ്ടപദിയിൽ റിദ ഫാത്തിമ ഒന്നാമത്; ശാസ്ത്രീയ സംഗീതവും കഥകളി സംഗീതവും പ്രിയം "
english_title: "#RidaFatima #first #Octopus #Loves #classical #music #Kathakali #music"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261186/ridafatima-first-octopus-loves-classical-music-kathakali-music"
published_at: "2025-01-05T08:36:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6779f74f7a25e_ridha_fathima.jpg"
keywords: []
---

# #Keralaschoolkalolsavam2025 | അഷ്ടപദിയിൽ റിദ ഫാത്തിമ ഒന്നാമത്; ശാസ്ത്രീയ സംഗീതവും കഥകളി സംഗീതവും പ്രിയം 

> **Lead Summary:** പാലക്കാടൻ കലാ പാരമ്പര്യം കാക്കാൻ ഒരു കൊച്ചു മിടുക്കി. ഹൈസ്ക്കൂൾ വിഭാഗം അഷ്ടപദി മത്സരത്തിൽ പാലക്കാട് ചാലിശ്ശേരി ജി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.

## Article Content

പാലക്കാടൻ കലാ പാരമ്പര്യം കാക്കാൻ ഒരു കൊച്ചു മിടുക്കി. ഹൈസ്ക്കൂൾ വിഭാഗം അഷ്ടപദി മത്സരത്തിൽ പാലക്കാട് ചാലിശ്ശേരി ജി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.

ബഹു ഭാഷാ പ്രാവീണo നേടിയ ഈ കൊച്ചു മിടുക്കി പഠനത്തിൽ സംസ്കൃതം ഒന്നാം ഭാഷയായി സ്വീകരിച്ചാണ് അധ്യയനം തുടരുന്നത്.

സ്കൂളിലെ സംസ്കൃതം അധ്യാപകനായ ഗുരുവായൂർ പത്മനാഭൻ റിദക്ക് കലോത്സവ മത്സരങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. മഞ്ഞാളൂർ സുരേന്ദ്രനാണ് അഷ്ടപദിയിൽ പരിശീലനം നൽകിയത്.

ഗസ്സൽ ഗായികയാണ് റിദ ഫാത്തിമ. അറബിയിലും ഉറുദ്ദുവിലും പ്രാവീണ്യമുണ്ട്. ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും മത്സരിച്ചിരുന്നു.

പ്രവാസിയായ അഷ്റഫിൻ്റെയും ചാലിശ്ശേരി യു പി സ്കൂൾ അധ്യാപികയായ ഷമീറയുടേയും മകളാണ്.

***-Rijin MK***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261186/ridafatima-first-octopus-loves-classical-music-kathakali-music)