---
title: "#Keralaschoolkalolsavam2025 | സ്വയം മറന്ന് ജന സാഗരം; തൃപുരസുന്ദരിയെ വർണിച്ച് ഭരതനാട്യത്തിൽ റോമ രാജീവൻ"
english_title: "#RomaRajeev #portrays #Tripurasundari #Bharatanatyam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261193/romarajeev-portrays-tripurasundari-bharatanatyam"
published_at: "2025-01-05T09:50:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a09235fd22_kalolsvam.jpg"
keywords: []
---

# #Keralaschoolkalolsavam2025 | സ്വയം മറന്ന് ജന സാഗരം; തൃപുരസുന്ദരിയെ വർണിച്ച് ഭരതനാട്യത്തിൽ റോമ രാജീവൻ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡുമായി റോമ രാജീവൻ. ലിറ്റിൽ ഫ്ലവർ ഇ എം എച്ച് എസ് എസ് ഇടവ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി.

## Article Content

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ഭരതനാട്യത്തിൽ എ ഗ്രേഡുമായി റോമ രാജീവൻ. ലിറ്റിൽ ഫ്ലവർ ഇ എം എച്ച് എസ് എസ് ഇടവ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി.

കലോത്സവ കാണിക്കളെ പിടിച്ചിരുത്തിയ ഒരു മത്സര ഇനം കൂടിയായിരുന്നു ഭരതനാട്യം. തടിച്ച് കൂടിയ ജനസാഗരം സ്വയം മറന്ന് ആസ്വദിച്ചു.

മൂന്ന് വർഷത്തോളമായി കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ ഇനത്തിൽ കലോത്സവ വേദിയിൽ സ്ഥിരം സാന്നിധ്യമായ റോമ വിജയവുമായാണ് ഇക്കുറിയും മടങ്ങുന്നത്.

കരംകുളം ബിജുവിന്റെ ശിക്ഷണത്തിൽ പതിനൊന്ന് വർഷമായി നൃത്തം അഭ്യസിക്കുന്നു.

തിരുവനന്തപുരം ഇടവ സ്വദേശിയായ രാജീവൻ, റീബ രാജീവൻ ദമ്പതികളുടെ മകളാണ്.

***-Vipin PV***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261193/romarajeev-portrays-tripurasundari-bharatanatyam)