Jan 5, 2025 08:48 AM

കോഴിക്കോട്:(truevisionnews.com)മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് പോയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാ അത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണോയെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാണക്കാട് തങ്ങള്‍മാര്‍ മതേതരത്വത്തിന് വേണ്ടി നിലനിന്നവരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതര മതങ്ങളുമായി നല്ല ബന്ധമാണ് അവര്‍ക്കുള്ളത്. അതാണ് മുസ്ലിം ലീഗിന്റെയും മഹനീയ ചരിത്രം.

പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം സാദിഖലി തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



#not #time #discuss #Chief #Minister #position #Local #elections #ahead #Rameshchennithala

Next TV

Top Stories