ഗാസ: (truevisionnews.com) ഗാസയിൽ വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ തെക്കൻ ഗാസയിലെ അൽ -മവാസയിൽ വീണ്ടും അക്രമം.
ഇസ്രായേൽ അൽ -മവാസ സ്ഫോടനത്തിനിടെ 11 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞ് കൊന്നൊടുക്കിയത്. ഹമാസിനുനേരെയുള്ള ആക്രമണം അവസാനിച്ചു.
എന്നിരുന്നാലും ഗാസയിൽ തടവിലാക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി തന്നെ ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഗാസയിൽ തണുപ്പു മൂലം ഏഴാമത്തെ ശിശുവും മരണത്തിനു കീഴടങ്ങിയെന്ന് പാലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിലവിൽ ഇതുവരെ 8 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത്. പ്രദേശത്തുടനീളം വെള്ളം കയറിയതിനാൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ ഗത്യന്തരമില്ലാതെ വലയുന്ന ഒരു സാഹചര്യമാണ് ഗാസയിൽ കാണാൻ സാധിക്കുന്നത്.
വെസ്റ്റ് ബാങ്ക് നഗരത്തിലെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനാൽ ഫലസ്തീൻ അതോറിറ്റി "അൽ ജസീറയെ" വാർത്തസംപ്രേക്ഷണത്തിൽ നിന്നും സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു.
#11 #people #killed #during #Israeli #airstrike #alMawasa #nature #creating #crisis #Gaza