Jan 2, 2025 01:13 PM

പെരുന്ന (കോട്ടയം): ( www.truevisionnews.com ) എന്‍എസ്എസുമായുള്ളത് ഒരിക്കലും മുറിച്ചുമാറ്റാനാകാത്ത ബന്ധമാണെന്നും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നത് എന്‍എസ്എസ് ആണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

148-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ സൗഭാഗ്യമായി കാണുന്നുവെന്നും ഉദ്ഘാടകനായി അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദി പറയുന്നതായും ചെന്നിത്തല വ്യക്തമാക്കി.

രാജീവ് ഗാന്ധി, ഡോ. എസ് രാധാകൃഷ്ണന്‍, കെ.ആര്‍ നാരായണന്‍ തുടങ്ങിയ മഹാന്മാരായ നിരവധി വ്യക്തികളും ഉജ്വല നേതൃത്വങ്ങളും ഉദ്ഘാടനം ചെയ്ത വേദിയില്‍ തനിക്ക് അവസരം നല്‍കിയതിന് എന്‍എസ്എസിനോടും ജനറല്‍ സെക്രട്ടറിയോടും പൂര്‍ണമായ നന്ദിയും കടപ്പാടും രേഖപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്‍മാരില്‍ അഗ്രഗണ്യനാണ് മന്നത്ത് പത്മനാഭനെന്നും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് അദ്ദേഹമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞു.

നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രമേശ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്.

പിണക്കം മറന്ന് എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു.

#Soul #connection #NSS #matter #anyone #thinks #connection #cannot #severed #RameshChennithala

Next TV

Top Stories