#PVAnwar | നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം

#PVAnwar  | നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം
Jan 5, 2025 09:02 PM | By Susmitha Surendran

മലപ്പുറം:  (truevisionnews.com) നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പി വി അൻവറിനെതിരെ കേസ്.

നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പി വി അൻവറിന്റെ അറസ്റ്റിന് നീക്കമെന്നാണ് സൂചന. അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം പിവി അൻവറിന്‍റെ വീട്ടിലെത്തി.

നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലാണ് പിവി അൻവറിന്‍റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയിരിക്കുന്നത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റുന്നില്ല. അൻവറിന്‍റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിൽക്കുകയാണ്. വീടിന് മുന്നിലും വൻ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.

കാട്ടാന ക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്.

പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.

#Case #against #PVAnwar #incident #DMK #workers #vandalizing #Nilambur #forest #office.

Next TV

Related Stories
#cannabis  | കോഴിക്കോട്ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി, പ്രതി കുറ്റക്കാരനല്ലെന്ന് വടകര കോടതി

Jan 7, 2025 12:35 PM

#cannabis | കോഴിക്കോട്ടെ വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി, പ്രതി കുറ്റക്കാരനല്ലെന്ന് വടകര കോടതി

പ്ര​തി​ക്കെ​തി​രെ​യു​ള്ള കു​റ്റം നി​യ​മാ​നു​സ​ൃതം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി വി​ധി​യി​ൽ...

Read More >>
#hanged | പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jan 7, 2025 12:29 PM

#hanged | പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്....

Read More >>
#founddead | വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

Jan 7, 2025 12:25 PM

#founddead | വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

റിസോർട്ടിന്‍റെ പുറത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു....

Read More >>
#ammuasajeevandeath |  അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

Jan 7, 2025 11:05 AM

#ammuasajeevandeath | അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്...

Read More >>
Top Stories