ഗാസ: (truevisionnews.com) പുതുവത്സര ദിനത്തിലും ഗാസയിൽ ബോംബ് ആക്രമണം തുടരുന്ന സാഹചര്യത്തിൽ വടക്കൻ ജബാലിയയിലും സെൻട്രൽ ബുറൈജ് അഭയാർത്ഥി ക്യാമ്പിലും 17 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ഗാസ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ റെയ്ഡ് നടത്തുകയും ചെയ്തു.
ശക്തമായ മഴ തുടരുന്നതിനാൽ സ്ട്രിപ്പിലുടനീളമുള്ള നൂറു കണക്കിന് താൽക്കാലിക ഷെൽട്ടറുകൾ വെള്ളത്തിനടിയിൽ ആണ്.യാതൊരുവിധ മാനുഷിക പരിഗണന പോലും ഇസ്രയേൽ ഫലസ്തീനികൾക്ക് നൽകുന്നില്ല.
മാനുഷിക സഹായത്തിനുള്ള പ്രവേശനം പോലും ഇസ്രയേൽ ശക്തമായി നിയന്ത്രിക്കുകയാണ്. ഇത് കുടിയിറക്കപ്പെട്ട ഫലസ്തീനികളെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയാണ്.
മാത്രമല്ല ഗാസയിലെ ആശുപത്രികൾക്ക് നേരെയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾ ആരോഗ്യ സംരക്ഷണ സംവിധാനത്തെ തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുകയാണ്.
ഫലസ്തീനികൾക്ക് ഇത്തരം സൗകര്യം ഉപയോഗപ്രദമാകുന്നതിനാലാണ് ഇത്തരം സൗകര്യങ്ങൾ ഇല്ലാതാക്കുന്നത്.ഗാസയ്ക്കു നേരെയുള്ള ഇസ്രയേൽ യുദ്ധത്തിൽ 2023 ഒക്ടോബർ 7 മുതൽ 45,541 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.
108,338 പേർക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് നേതൃത്തത്തിൽ ഉള്ള ആക്രമണത്തിൽ ഇസ്രായേലിൽ കുറഞ്ഞത് 1,139 പേർ കൊല്ലപ്പെടുകയും 200ലേറെ പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
#Raid #West #Bank #city #Gaza #Israeli #attack #New #Year #Day #17 #dead