കൊച്ചി: (truevisionnews.com) ഉമ തോമസ് എംഎൽഎയ്ക്കു ഗുരുതര പരുക്കേറ്റ കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി.
മൃദംഗവിഷൻ ഉടമ നിഗോഷ് കുമാറാണ് പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചയ്‌ക്ക് 2ന് പാലാരിവട്ടം പൊലീസിൽ ഹാജരാകണമെന്നു നിഗോഷ് കുമാറിനോടു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. നിഗോഷ് കുമാറാണ് പരിപാടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതെന്ന് നേരത്തേ അറസ്റ്റിലായ മൃദംഗവിഷൻ സിഇഒ പറഞ്ഞിരുന്നു.
#incident #Uma #Thomas #fell #got #injured #organizer #dance #program #Kalur #surrendered