#sexualassault | കൊടും ക്രൂരത, താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ്

#sexualassault |  കൊടും ക്രൂരത,  താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ്
Jan 2, 2025 02:19 PM | By Susmitha Surendran

കൃഷ്ണഗിരി: (truevisionnews.com) 80 വയസുള്ള യാചകയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന ഉറപ്പിൽ വാഹനത്തിൽ കയറ്റി പീഡിപ്പിച്ച് അജ്ഞാതനായ യുവാവ്.

തമിഴ്നാട്ടിലെ ഹൊസൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹൊസൂർ ബസ് സ്റ്റാൻഡിലും പരിസരത്തും ഭിക്ഷ തേടി ജീവിച്ചിരുന്ന 80കാരിയേയാണ് അജ്ഞാതനായ യുവാവ് പീഡിപ്പിച്ചത്.

 ചൊവ്വാഴ്ച രാത്രി താമസ സ്ഥലത്തേക്ക് പോകാനായി നിന്ന 80 കാരിയെ 25 വയസോളം പ്രായം വരുന്ന ബൈക്കിലെത്തിയ യുവാവ് സമീപിച്ച് എവിടെയെങ്കിലും വിടേണ്ടതുണ്ടോയെന്ന് ചോദിച്ചു.

കേളാമംഗലത്തേക്കാണ് പോകുന്നതെന്ന് 80കാരി പറഞ്ഞതോടെ യുവാവ് അവിടെ വാഹനത്തിൽ എത്തിക്കാമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ 80 കാരി ബൈക്കിൽ കയറി.

എന്നാൽ കേളാമംഗലത്തേക്ക് പോവുന്നതിന് പകരം യുവാവ് പോയത് പെരന്തപ്പള്ളി റിസർവ്വ് വനമേഖലയിലേക്ക് ആയിരുന്നു. ഇവിടെ വച്ച് യുവാവ് 80കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് യുവാവ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ദേഹമാസകലം പരിക്കുമായി വയോധികയെ കാട്ടിലുപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.

ഇതുവഴി വന്ന പ്രദേശവാസികളിൽ ചിലരാണ് അവശനിലയിൽ വയോധികയെ നഗ്ന നിലയിൽ കണ്ടെത്തിയത്. ഇവർ ഹൊസൂർ പൊലീസിന്റെ സഹായത്തോടെ വയോധികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തിൽ അജ്ഞാതനായ യുവാവിനെ കണ്ടെത്താനായി കൃഷ്ണഗിരി ഡിഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

വയോധികയെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ യുവാവിനെ കണ്ടെത്താനായി ഹൊസൂർ ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ച് പെറുക്കുകയാണ് പൊലീസ് സംഘം.

ആശുപത്രിയിലുള്ള വയോധികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

#80year #old #beggar #taken #forest #tortured #young #man

Next TV

Related Stories
#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

Jan 4, 2025 10:56 PM

#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

കൊലപാതകങ്ങളില്‍ തന്റെ പിതാവിനും പങ്കുണ്ടെന്നും അര്‍ഷാദ് 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ പറയുന്നുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ്...

Read More >>
#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്  പതിനാറുകാരൻ

Jan 4, 2025 10:31 PM

#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പതിനാറുകാരൻ

ധനാസുര ​ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകുകയും...

Read More >>
#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

Jan 4, 2025 04:00 PM

#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

കെട്ടിടത്തിലെ നാല് മുറികൾ തകർന്നതായും ഉദ്യോ​ഗസ്ഥർ...

Read More >>
#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം;  പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

Jan 4, 2025 01:28 PM

#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു....

Read More >>
#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

Jan 4, 2025 09:20 AM

#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ്...

Read More >>
Top Stories