Dec 28, 2024 09:22 PM

ബാകു: ( www.truevisionnews.com ) വിമാനദുരന്തത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ.

റഷ്യൻ വ്യോമമേഖലയിൽ നടന്ന അപകടത്തിൽ ക്ഷമ ചോദിക്കുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പുടിൻ പറഞ്ഞു.

ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്‌താവനയിൽ അറിയിച്ചു.

വിമാനം തകർന്ന സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബൈജാൻ എയർലൈൻ‌സ് ആരോപിച്ചിരുന്നു. സംഭവത്തിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പുടിന്റെ പ്രതികരണം.

ക്രിസ്‌മസ് ദിനത്തിൽ അസർബൈജാൻ എയർലൈൻസിന്റെ ജെ2-8243 വിമാനം തകർന്നുവീണ് 38 പേരാണ് മരിച്ചത്.

ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേ അസർബൈജാൻ വിമാനം നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു.

പിന്നാലെ റഷ്യൻ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ താൽകാലികമായി നിർത്തിവെക്കുകയും ചെയ്‌തു

ഡിസംബർ 28 മുതൽ ബാക്കുവിൽ നിന്ന് റഷ്യയിലേക്കുള്ള പത്തോളം വിമാന സർവീസുകൾ നിർത്തിവച്ചതായാണ് അസർബൈജാൻ എയർലൈൻസിന്റെ അറിയിപ്പ്.

വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ വിമാനങ്ങൾ റദ്ദ് ചെയ്യുന്നത് തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വിമാനം തകർന്നു വീണതിന് പിന്നിൽ റഷ്യയുടെ മിസൈലുകളെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ അപകടത്തിന് കാരണം ബാഹ്യ ഇടപെടലുകളാണെന്ന് വ്യക്തമാക്കി എയർലൈൻസ് രംഗത്തെത്തി.

അസർബൈജാൻ എയർലൈൻസ് വിമാനം യുക്രൈൻ ഡ്രോൺ ആക്രമണം ശക്തമായ പ്രദേശത്തേക്കാണ് പോയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, റഷ്യയുടെ​ ‘പാൻറ്​സിർ എസ്​ എയർ’ വ്യോമ പ്രതിരോധ സംവിധാനമാണ്​ വിമാനത്തെ തകർത്തതെന്ന്​ അസർബൈജാൻ സർക്കാർ അനുകൂല വെബ്​സൈറ്റായ ‘കാലിബർ’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​.

വിമാനത്തി​ന്റെ മുൻവശത്ത്​ ദ്വാരം വീണിട്ടുണ്ട്​. ഇത്​ മിസൈലി​ന്റെ ഷാർപ്പ്​നെൽ പതിച്ചാണെന്നാണ്​ റിപ്പോർട്ട്​.

വിമാനം പറന്ന റഷ്യയിലെ ഗ്രോസ്​നി നഗരം യുക്രെയ്​ൻ ഡ്രോണുകളുടെ പ്രധാന ലക്ഷ്യസ്​ഥാനമാണ്​.

അതിനാൽ തന്നെ ഇവയെ പ്രതിരോധിക്കാൻ കനത്ത വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്​ റഷ്യ വിന്യസിച്ചിട്ടുള്ളത്​.

അബദ്ധത്തിൽ ഇതിൽനിന്നുള്ള മിസൈൽ പതിക്കുകയായിരുന്നുവെന്നാണ്​ ആക്ഷേപം. വിമാനത്തിൽ 67 പേരുണ്ടായിരുന്നു. 29 പേ​ർ പരിക്കുകളോടെ ചികിത്സയിലാണ്​.

#Putin #apologizes #Azerbaijan #Russia #took #responsibility #planecrash

Next TV

Top Stories