#pappanji | പുതുവത്സര ദിനം കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

#pappanji | പുതുവത്സര ദിനം കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി
Dec 27, 2024 09:40 AM | By Susmitha Surendran

കൊച്ചി : (truevisionnews.com) പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിെയ കത്തിക്കാൻ ഹൈക്കോടതി അനുമതി.

സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയത്.

40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും ഇതു നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുവദിച്ചതോടെ ഇത്തവണ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കും.

ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിെയ കത്തിക്കുന്നത് പൊലീസ് തടഞ്ഞത്. ഡിസംബർ 31ന് രാത്രി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിനു സുരക്ഷ ഒരുക്കാൻ മാത്രം ആയിരത്തിലേറെ പൊലീസുകാർ വേണമെന്നാണ് കണക്ക്.

ഇതിനു പുറമെ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പൊലീസ് വാദം. ഇരു മൈതാനങ്ങളും തമ്മിൽ രണ്ടു കിലോമീറ്റർ അകലമാണുള്ളത്.

എല്ലാ വകുപ്പുകളില്‍നിന്നും ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് പപ്പാഞ്ഞിക്കു ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ ഒരുക്കുന്നതടക്കമുള്ള ഉപാധികളോടെ കോടതി അനുമതി നൽകിയത്.

വെളി മൈതാനത്ത് സുരക്ഷാ നടപടികളുടെ ഭാഗമായി സംഘാടകർ 42 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പുതുവത്സര ദിവസം വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേക പവിലിയൻ സജ്ജമാക്കും.

പൊലീസ് നിരീക്ഷണത്തിനായി ടവറുകൾ സജ്ജീകരിക്കാനും സംഘാടകർ തീരുമാനിച്ചിരുന്നു. വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് കോടതിയെ ഉത്തരവോടെ ഇല്ലാതായത്. കഴിഞ്ഞ വർഷവും പപ്പാഞ്ഞിയെ തയാറാക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.

#Pappanji #burnt #two #places #New #Year's #Day #Kochi #High #Court #granted #permission #with #conditions

Next TV

Related Stories
#caravanfoundbody | വടകര കാരവനിലെ ഇരട്ട മരണം; കാര്‍ബണ്‍മോണോക്സൈഡ് കയറിയതെങ്ങനെ? പരിശോധനയ്ക്ക് എന്‍ഐടിയുടെ സഹായം തേടി

Dec 28, 2024 02:00 AM

#caravanfoundbody | വടകര കാരവനിലെ ഇരട്ട മരണം; കാര്‍ബണ്‍മോണോക്സൈഡ് കയറിയതെങ്ങനെ? പരിശോധനയ്ക്ക് എന്‍ഐടിയുടെ സഹായം തേടി

പ്രാഥമിക പരിശോധനയ്ക്കായി എന്‍.ഐ.ടി. സംഘം വെള്ളിയാഴ്ച വടകരയിലെത്തി. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ പരീക്ഷണം...

Read More >>
#complaint | കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിൽ വായ്പ തട്ടിപ്പെന്ന് പരാതി

Dec 28, 2024 01:48 AM

#complaint | കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിൽ വായ്പ തട്ടിപ്പെന്ന് പരാതി

എടുത്ത വായ്പകൾ ഗഡുക്കളായി അടക്കണമെന്നാണ് നിർദേശം. നോട്ടീസ് കൈയിൽ കിട്ടിയവരൊക്കെ...

Read More >>
#suicidecase | ദുരൂഹത; ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്

Dec 28, 2024 01:31 AM

#suicidecase | ദുരൂഹത; ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്

ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ...

Read More >>
#sexualharassment | മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മധ്യവയസ്കന് 54 വർഷം തടവ്

Dec 28, 2024 01:22 AM

#sexualharassment | മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മധ്യവയസ്കന് 54 വർഷം തടവ്

അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാൾ ക്രൂര പീഡനത്തിനിരയാക്കിയത്. 2021ലായിരുന്നു കേസിന് ആസ്പദമായ...

Read More >>
#periyamurdercase |  മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

Dec 28, 2024 01:01 AM

#periyamurdercase | മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി...

Read More >>
#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

Dec 28, 2024 12:54 AM

#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

യുവാവ് പ്രതിരോധിച്ചതോടെ വാഹനം ഡിവൈഡറിൽ ഇടിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ചില്ല് അടിച്ചു പൊളിച്ചു യുവാവ് വാഹനത്തിൽ നിന്ന്...

Read More >>
Top Stories

Entertainment News