കോഴിക്കോട് : ( www.truevisionnews.com ) വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വാഹനത്തിനുള്ളില്‍ എങ്ങനെ കാര്‍ബണ്‍മോണോക്സൈഡ് കയറിയെന്നത് കണ്ടെത്താന്‍ കോഴിക്കോട് എന്‍.ഐ.ടി. സഹായത്തോടെ പരിശോധന നടത്തും.
ഇതിനായി പോലീസ് എന്‍.ഐ.ടി.ക്ക് കത്ത് നല്‍കി. പ്രാഥമിക പരിശോധനയ്ക്കായി എന്‍.ഐ.ടി. സംഘം വെള്ളിയാഴ്ച വടകരയിലെത്തി. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ പരീക്ഷണം നടത്തും.
കാരവന്‍ ഡ്രൈവര്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജ് (48), കാരവന്റെ ഉടമസ്ഥരായ ഫ്രണ്ട്ലൈന്‍ കമ്പനിയിലെ ജീവനക്കാരന്‍ കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോയല്‍ (26) എന്നിവരാണ് മരിച്ചത്.
കാര്‍ബണ്‍മോണോക്സൈസ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാരവന്റെ കാബിനുള്ളിലെ ജനറേറ്ററില്‍നിന്ന് പുക ഉള്ളിലേക്ക് കയറിയാണ് കാര്‍ബണ്‍മോണോക്സൈഡ് നിറഞ്ഞതെന്നും സംശയിക്കുന്നു.
ഇതുറപ്പാക്കാനാണ് ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് എ.സി.യിട്ടശേഷം കാര്‍ബണ്‍മോണോക്സൈഡിന്റെ സാന്നിധ്യം പരിശോധിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും ശാസ്ത്രീയമായിത്തന്നെ ഇത് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍.ഐ.ടി.യുടെ സഹായംതേടിയത്.
പോലീസും മോട്ടോര്‍വാഹനവകുപ്പും കാരവന്റെ ജനറേറ്റര്‍ കാബിന്‍ പരിശോധിച്ചപ്പോള്‍ അടച്ചിട്ട സ്ഥലത്ത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും ആവശ്യത്തിന് വായുസഞ്ചാരം വേണമെന്നും ടാഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തുവിടുന്ന വാതകത്തില്‍ കാര്‍ബണ്‍മോണോക്സൈഡ് അടങ്ങിയിട്ടുണ്ടെന്നും മുന്നറിയിപ്പ്.
#Double #Death #Vadakara #Caravan #How #does #carbon #monoxide #come #in? #help #NIT #sought #inspection