#complaint | കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിൽ വായ്പ തട്ടിപ്പെന്ന് പരാതി

#complaint | കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിൽ വായ്പ തട്ടിപ്പെന്ന് പരാതി
Dec 28, 2024 07:18 AM | By Athira V

കണ്ണൂര്‍: ( www.truevisionnews.com) എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ നിക്ഷേപകരുടെ പേരിൽ വായ്പ തട്ടിപ്പെന്ന് പരാതി. ഇടപാടുകാരായ അംഗങ്ങളുടെ പേരിൽ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ എടുത്തതായാണ് കണ്ടെത്തൽ.

സഹകരണവകുപ്പിന്‍റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവന്നത്. എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഓഡിറ്റ് വിഭാഗത്തിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് ഇക്കാര്യം ഇടപാടുകാര്‍ അറിയുന്നത്.

എടുത്ത വായ്പകൾ ഗഡുക്കളായി അടക്കണമെന്നാണ് നിർദേശം. നോട്ടീസ് കൈയിൽ കിട്ടിയവരൊക്കെ അമ്പരന്നു.

എടുക്കാത്ത വായ്പയെങ്ങനെ തിരിച്ചടയ്കുമെന്നും തങ്ങളുടെ പേരിൽ മറ്റാരെങ്കിലും വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായിരിക്കുമെന്നും നോട്ടീസ് ലഭിച്ചതോടെ ആകെ അമ്പരന്നുവെന്നും പരാതിക്കാരനായ ടികെ ആസാദ് പറഞ്ഞു.

ഉറങ്ങികിടക്കുന്നവരുടെ പേരിൽ വരെ അവര്‍ അറിയാത്ത വായ്പ അടക്കാനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും മാസം 20000 രൂപ വെച്ച് അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നതെന്നും ആസാദ് പറഞ്ഞു.

1987 ലാണ് എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘം തുടങ്ങുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിനായും മറ്റുമാണ് ഇവിടെ നിന്ന് വായ്പ നൽകുക.

ഫിഷറീസും മത്സ്യഫെഡുമായി സഹകരിച്ചാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനം. വർഷങ്ങളായി സിപിഎമ്മിന്‍റെ നിയന്ത്രണത്തിലാണ് സംഘം.കഴിഞ്ഞ ദിവസങ്ങളിലായി സഹകരണവകുപ്പിന്‍റെ ഓഡിറ്റ് നടന്നതോടെയാണ് വായ്പ തട്ടിപ്പ് പുറത്തായത്.

വായ്പയെടുത്തുവെന്ന് രേഖപ്പെടുത്തിയവരുടെ പേരിൽ നോട്ടീസയച്ചതോടെ ഇടപാടുകർ‍ പരാതിയുമായി രംഗത്തെത്തി.തിരിമറി നടന്നതിൽ സഹകരണ സംഘം സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്നാണ് ഭരണസമിതിയുടെ വിശദീകരണം.

സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.അതേസമയം, സംഘത്തിൽ സഹകരണ വകുപ്പിന്‍റെ ഓഡിറ്റിംങ് തുടരുകയാണ്. റിപ്പോർട്ട് പുറത്തു വരുന്നതോടെ തട്ടിപ്പിൽ കൂടുതൽ വ്യക്തതയുണ്ടാവുമെന്നാണ് പ്രതീക്ഷ.

#Complaint #loan #fraud #behalf #investors #Kannur #City #Fishermen's #Cooperative #Society

Next TV

Related Stories
#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec 28, 2024 10:56 PM

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ്...

Read More >>
#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Dec 28, 2024 10:22 PM

#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ...

Read More >>
#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Dec 28, 2024 10:04 PM

#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി....

Read More >>
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
Top Stories