#hiddencameracase | ഹോട്ടലുകളിലും സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലും ക്യാമറ, 200 വീഡിയോ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

#hiddencameracase | ഹോട്ടലുകളിലും സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലും ക്യാമറ, 200 വീഡിയോ;  ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Dec 27, 2024 04:36 AM | By Athira V

ധനുഷ്കോടി: ( www.truevisionnews.com) രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

രാമേശ്വരം അഗ്നി തീർത്ഥത്തിലെ പുണ്യ‌സ്നാനത്തിന് ശേഷം സ്ത്രീകൾക് വസ്ത്രം മാറാനായി ഒരു ചായക്കടയോട് ചേർന്ന് ക്രമീകരിച്ച മുറികളിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം രഹസ്യ ക്യാമറ കണ്ടെത്തിയത്.

കുടുംബത്തോടൊപ്പം രാമേശ്വരത്ത് എത്തിയ പെൺകുട്ടിയാണ് വസ്ത്രം മാറുന്ന മുറിക്കുള്ളിൽ ഒളിക്യാമറ കണ്ടെത്തിയത്. പെൺകുട്ടി വിവരം കുടുംബത്തെയും പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ ചായക്കട ഉടമയായ രാജേഷ് കണ്ണൻ, കടയിൽ ജീവനക്കാരനായ മീര മുഹമ്മദ്‌ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ ആണ് ഒളിക്യാമറയിൽ ചിത്രീകരിച്ച 200 ലേറെ വീഡിയകൾ കണ്ടെത്തിയത്.

ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയോ പണം വാങ്ങി മാറ്റാർക്കെങ്കിലും വിൽക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതികളുടെ സ്ഥാപനങ്ങളുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി. ക്ഷേത്രത്തിന് സമീപത്തും ഭക്തർക്കുമായി എല്ലാ മുറികളിലും പൊലീസ് വിശദമായ പരിശോധനയും നടത്തുന്നുണ്ട്.

#Camera #hotels #women #changing #rooms #200 #video #Shocking #information #out

Next TV

Related Stories
#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

Dec 27, 2024 04:35 PM

#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

യുവാവ് ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് ടയറിനിടയിലേക്ക് കയറിയത്....

Read More >>
#suicide |   അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരില്‍ പൊലീസുകാരന്റെ ഭീഷണി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി

Dec 27, 2024 04:19 PM

#suicide | അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരില്‍ പൊലീസുകാരന്റെ ഭീഷണി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി

അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു....

Read More >>
#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

Dec 27, 2024 04:08 PM

#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും...

Read More >>
#ShavingSet | അച്ഛനുമായി വഴക്കിട്ടു; ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരൻ ആശുപത്രിയില്‍

Dec 27, 2024 03:58 PM

#ShavingSet | അച്ഛനുമായി വഴക്കിട്ടു; ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരൻ ആശുപത്രിയില്‍

എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലുവരെയെത്തി. ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും...

Read More >>
#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

Dec 27, 2024 02:13 PM

#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

എൻഡിആർഎഫിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം...

Read More >>
#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു

Dec 27, 2024 10:34 AM

#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു

2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) മക്കിയെ ആഗോള ഭീകരവാദിയായി...

Read More >>
Top Stories

Entertainment News