#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു

#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു
Dec 27, 2024 10:34 AM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) ലഷ്‌കര്‍ ഇ തൊയ്ബ നേതാവും പാക് ഭീകരനുമായ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി റിപ്പോർട്ടുകൾ. ഹൃദയാഘാതംമൂലം വെള്ളിയാഴ്ച മക്കി മരിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരിൽ ഒരാളായിരുന്നു കൊടുംകുറ്റവാളിയായ അബ്ദുൾ റഹ്‌മാൻ മക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.

2019 മേയിൽ പാകിസ്താൻ സർക്കാർ മക്കിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ പാക് കോടതി ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) മക്കിയെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത്.

രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ ഇയാളെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യയ്ക്കെതിരേ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരേ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്‌കറെ തൊയ്ബയുടെ (എൽ.ഇ.ടി.) ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

#Mumbai #terror #attack #mastermind #AbdulRahmanMakki #dies #hospital #Lahore

Next TV

Related Stories
#manmohansingh | മൻമോഹൻ സിംഗ് സ്മാരക വിവാദം; ട്രസ്റ്റ് രൂപികരിച്ച് സ്ഥലം കെെമാറും, വിശദീകരണവുമായി കേന്ദ്രം

Dec 28, 2024 02:54 AM

#manmohansingh | മൻമോഹൻ സിംഗ് സ്മാരക വിവാദം; ട്രസ്റ്റ് രൂപികരിച്ച് സ്ഥലം കെെമാറും, വിശദീകരണവുമായി കേന്ദ്രം

മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍...

Read More >>
#accident |  മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം,  മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Dec 28, 2024 02:37 AM

#accident | മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

മരിച്ചതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു....

Read More >>
#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്

Dec 28, 2024 12:25 AM

#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്

പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ...

Read More >>
#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

Dec 27, 2024 04:35 PM

#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

യുവാവ് ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് ടയറിനിടയിലേക്ക് കയറിയത്....

Read More >>
#suicide |   അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരില്‍ പൊലീസുകാരന്റെ ഭീഷണി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി

Dec 27, 2024 04:19 PM

#suicide | അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരില്‍ പൊലീസുകാരന്റെ ഭീഷണി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കി

അച്ഛന്‍ വാങ്ങിയ പണത്തിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു....

Read More >>
#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

Dec 27, 2024 04:08 PM

#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും...

Read More >>
Top Stories

Entertainment News