(truevisionnews.com) മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്.

അതേസമയം, മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 474ന് പുറത്ത് .
സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് (140) ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തി.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലാണ് മന്‍മോഹന്‍ സിങിന്റെ അന്ത്യം.
സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീര്‍ഘദര്‍ശിയാണ് വിടവാങ്ങിയത്.
#Tribute #ManmohanSingh #Indian #players #wear #black #arm #bands #MelbourneTest
