ദില്ലി: (truevisionnews.com) പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്ക് എതിരെ ബിജെപി.
മൻമോഹൻ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് മരിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന് അമിത് മാളവ്യ ആരോപിച്ചു.
ആശുപത്രി പ്രസ്താവന പ്രകാരം മരണം സംഭവിച്ചത് 9.51നാണ്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകൾ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇത്.
മൻമോഹൻ സിങ്, ഗാന്ധി കുടുംബത്തിൽ നിന്ന് കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ട് എന്നും അമിത് മാളവ്യ വിമര്‍ശനം ഉന്നയിച്ചു.
രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങിന്‍റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന കുറിപ്പിൽ പറഞ്ഞത്.
പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.
#Social #media #post #ManmohanSingh #died #28 #minutes #before #his #death #BJP #against #RobertVadra