#crime | കാറിനു കാത്തുനിന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്

#crime | കാറിനു കാത്തുനിന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്
Dec 27, 2024 06:30 AM | By Susmitha Surendran

ഗുവാഹത്തി : (truevisionnews.com) യുവതിയെ കുത്തിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്.

അസമിലെ ഗുവാഹത്തിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗുവാഹത്തിയിലെ ലേറ്റ് ഗേറ്റ് ഏരിയയിൽ വച്ചാണ് മൗസുമി ഗൊഗോയ് എന്ന യുവതിക്കുനേരെ ആക്രമണം നടന്നത്.

ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിന് ശേഷം സ്വയം കുത്തിപരുക്കേൽപ്പിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെയോടെ പുറത്തേക്ക് പോകാൻ ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്ത യുവതി, വാഹനത്തിനായി വീടിനു പുറത്ത് കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം.

മറ്റൊരു കാറിലെത്തിയ ഭൂപൻ ദാസ് യുവതിയെ കുത്തിക്കൊലപ്പെടുത്തി. സംഭവസ്ഥലത്തുനിന്ന രക്ഷപ്പെട്ട ഭൂപൻദാസിനെ പിന്നീട് ഹൗസിങ് കോംപ്ലക്‌സ് ഏരിയയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തിപരുക്കേൽപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് മൗസുമി ഗൊഗോയ് നേരത്തേ ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മൗസുമിയും പ്രതിയായ ഭൂപനും തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന.




#young #man #tried #commit #suicide #stabbing #young #woman #death.

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories