#manmohansingh | 'സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികൻ', വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്'

#manmohansingh | 'സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികൻ', വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്'
Dec 27, 2024 06:04 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  ലോക സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്ത ധിഷണാ ശാലിയായ ഭരണകര്‍ത്താവായിരുന്നു ഡോ. മന്‍മോഹന്‍ സിങ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം പോലും വിദേശത്ത് കൊണ്ടു പോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മന്‍മോഹൻ സിങിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള ഇന്ത്യയുടെ നിര്‍ണ്ണായക കാലഘട്ടത്തില്‍ പ്രതിസന്ധികളില്‍ തളരാതെ പക്വതയോടെയും കരുത്തോടെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം.

ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷമതയോടെ ഉദാരവത്ക്കരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടപ്പോഴും രാഷ്ട്രത്തിന്റെ അടിസ്ഥാന ജനതയെ അദ്ദേഹം മറന്നില്ല.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിപ്പോള്‍ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമാണ് വ്യക്തമായത്.

തികഞ്ഞ മതേതര വാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. ദീര്‍ഘകാലത്തെ അടുത്ത ബന്ധമാണ് ഡോ. മന്‍മോഹന്‍ സിങുമായി ഉണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത  വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്. രാഷ്ട്രത്തിനും കോണ്‍ഗ്രസിനിനും കനത്ത നഷ്ടമാണ് വന്നിട്ടുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

#RameshChennithala #recalled #DrManmohanSingh

Next TV

Related Stories
#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

Dec 27, 2024 09:38 PM

#ManmohanSingh | 'ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപം'; മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് സോണിയ ഗാന്ധി

സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും...

Read More >>
#ShavingSet | അച്ഛനുമായി വഴക്കിട്ടു; ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരൻ ആശുപത്രിയില്‍

Dec 27, 2024 09:28 PM

#ShavingSet | അച്ഛനുമായി വഴക്കിട്ടു; ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരൻ ആശുപത്രിയില്‍

എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലുവരെയെത്തി. ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും...

Read More >>
#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

Dec 27, 2024 07:43 PM

#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

എൻഡിആർഎഫിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം...

Read More >>
#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു

Dec 27, 2024 04:04 PM

#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു

2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) മക്കിയെ ആഗോള ഭീകരവാദിയായി...

Read More >>
#manmohansingh | മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതി വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

Dec 27, 2024 01:27 PM

#manmohansingh | മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതി വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു....

Read More >>
#suicide |  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

Dec 27, 2024 01:21 PM

#suicide | സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25...

Read More >>
Top Stories