#murder | ഭക്ഷണം വിളമ്പാൻ വൈകി; ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് ഭർത്താവ്

#murder | ഭക്ഷണം വിളമ്പാൻ വൈകി; ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് ഭർത്താവ്
Dec 26, 2024 10:33 AM | By Susmitha Surendran

റായ്പൂർ (ഛത്തീസ്ഗഢ്): (truevisionnews.com) ഛത്തീസ്ഗഢിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു.

പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റായ്പൂർ വികാസ് നഗറിൽ നിന്നുള്ള സുനിൽ ജഗ്ബന്ധു എന്നയാളാണ് ഭാര്യ സ്വപ്നയെ തള്ളി താഴെയിട്ടയത്.

ഇയാൾ വീട്ടിലെത്തിയ ശേഷം ഭക്ഷണം വിളമ്പാൻ സ്വപ്നയോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ മൊബൈൽ ഫോണിൽ മുഴുകിയിരുന്നതിനാൽ ഭാര്യ ഭക്ഷണം നൽകാൻ വൈകി.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ജഗ്ബന്ധു ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിടുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ ഗാർഹിക പീഡനത്തിന് ഗുധിയാരി പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്വപ്നയെ റായ്പൂരിലെ ഡി.കെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#Late #serving #food #husband #pushed #his #wife #from #second #floor #house

Next TV

Related Stories
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

Dec 26, 2024 08:52 PM

#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ...

Read More >>
#HighCourt | ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

Dec 26, 2024 08:21 PM

#HighCourt | ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

ലൈംഗികാതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് ആക്രമണങ്ങൾ നേരിട്ടവർ എന്നിവർക്ക് സൗജന്യ ചികിത്സ നല്കുന്ന കാര്യം എല്ലാ ആശുപത്രികളുടെയും പ്രവേശന...

Read More >>
#KAnnamalai | വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവം; ചെരിപ്പഴിച്ച് അണ്ണാമലെ; ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ല

Dec 26, 2024 07:51 PM

#KAnnamalai | വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവം; ചെരിപ്പഴിച്ച് അണ്ണാമലെ; ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ല

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം...

Read More >>
Top Stories