#planecrash | നിലത്ത് പതിച്ച വിമാനം തീ​ഗോളമായി, യാത്രക്കാരിൽ പകുതിയിലേറെയും മരിച്ചു; നൊമ്പരക്കാഴ്ചയായി കസാഖിസ്ഥാനിലെ അപകടം

#planecrash | നിലത്ത് പതിച്ച വിമാനം തീ​ഗോളമായി, യാത്രക്കാരിൽ പകുതിയിലേറെയും മരിച്ചു; നൊമ്പരക്കാഴ്ചയായി കസാഖിസ്ഥാനിലെ അപകടം
Dec 26, 2024 08:40 AM | By VIPIN P V

അസർബൈജാൻ: ( www.truevisionnews.com ) കസാഖിസ്ഥാനിൽ കഴിഞ്ഞ ദിവസം യാത്രാ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 38 പേർ മരിച്ചു.

29 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ഇൻ്റർഫാക്സ് റിപ്പോർട്ട് ചെയ്തു. അടിയന്തര ലാൻഡിംഗിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു.

എംബ്രയർ 190 എന്ന വിമാനം അസർബൈജാനിലെ ബാക്കുവിൽ നിന്ന് റഷ്യൻ നഗരമായ ഗ്രോസ്‌നിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അക്തുവിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അക്‌തു നഗരത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചതിന് പിന്നാലെയാണ് വിമാനം തകർന്ന് വീണത്.

എന്നാൽ, മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനത്തിൻ്റെ ഗതി മാറ്റിയതെന്നും അപകടത്തിന്റെ കാരണം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു.

വിമാനം അഗ്നിഗോളമായി നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീ‍ഡിയയിൽ പ്രചരിക്കുന്നുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്ത് തട്ടിയ ശേഷം തീപിടിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നവരിൽ 42 പേർ അസർബൈജാൻ പൗരന്മാരാണ്.

16 റഷ്യൻ പൗരന്മാരും ആറ് കസാഖിസ്ഥാൻ പൗരൻമാരും മൂന്ന് കിർഗിസ്ഥാൻ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.

#plane #hit #ground #ball #fire #killing #more #half #passengers #accident #Kazakhstan #seen #nine #weeks

Next TV

Related Stories
#crime | വീഡിയോ ഗെയിമില്‍ തോറ്റു, പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിതാവിന് തടവ് ശിക്ഷ

Dec 26, 2024 07:18 PM

#crime | വീഡിയോ ഗെയിമില്‍ തോറ്റു, പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിതാവിന് തടവ് ശിക്ഷ

വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്....

Read More >>
#airlinescrash | ‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി

Dec 26, 2024 03:51 PM

#airlinescrash | ‘ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’: കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി

പരുക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതു കണ്ടു. അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായാണ് വിമാനം...

Read More >>
#planecrash | വിമാനം കുത്തനെ താഴേക്ക്,  പരിഭ്രാന്തരായി നിലവിളിക്കുന്ന യാത്രക്കാര്‍, ദൃശ്യങ്ങള്‍

Dec 26, 2024 12:28 PM

#planecrash | വിമാനം കുത്തനെ താഴേക്ക്, പരിഭ്രാന്തരായി നിലവിളിക്കുന്ന യാത്രക്കാര്‍, ദൃശ്യങ്ങള്‍

യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളും അതിന് ശേഷമുള്ള...

Read More >>
#planecrash | കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; നിരവധി മരണം

Dec 25, 2024 01:37 PM

#planecrash | കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; നിരവധി മരണം

12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

Read More >>
#court | പിഞ്ചുകുഞ്ഞിന്  മുലപ്പാൽ നൽകാതെ കൊല്ലാൻ ശ്രമിച്ചെന്ന് ഭർതൃമാതാവിന്റെ പരാതി: യുവതിയെ വെറുതെ വിടാൻ കോടതി ഉത്തരവ്

Dec 24, 2024 09:09 PM

#court | പിഞ്ചുകുഞ്ഞിന് മുലപ്പാൽ നൽകാതെ കൊല്ലാൻ ശ്രമിച്ചെന്ന് ഭർതൃമാതാവിന്റെ പരാതി: യുവതിയെ വെറുതെ വിടാൻ കോടതി ഉത്തരവ്

പരുൾ എന്ന യുവതിക്കെതിരെയാണ് ഭർത്താവിന്റെ അമ്മ അമ്മ സ്നേഹലത പരാതി നൽകിയത്....

Read More >>
#court | ദത്തെടുത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്വവര്‍ഗ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്

Dec 24, 2024 03:44 PM

#court | ദത്തെടുത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; സ്വവര്‍ഗ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്

സഹോദരന്‍മാരായ രണ്ട് ആണ്‍കുട്ടികളെയാണ് ഇവര്‍ ദത്തെടുത്തിരുന്നത്. കുട്ടികള്‍ക്കിപ്പോള്‍ പത്തും പന്ത്രണ്ടും വയസാണ്...

Read More >>
Top Stories