#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

#suicideattempt | പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
Dec 25, 2024 07:05 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com)  പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പെട്രോള്‍ പോലെയുള്ള വസ്തു ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളുടെ ഒരു ബാഗ് റോഡില്‍ വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കുറിപ്പിലെ വിശദാംശങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഫോറന്‍സിക് സംഘവും ഡല്‍ഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

#young #man #tried #commit #suicide #front #Parliament

Next TV

Related Stories
#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

Dec 25, 2024 09:38 PM

#santacostume | സാന്താക്ലോസിന്റെ വേഷം ധരിച്ച് ഡെലിവറി ഏജന്റ്; വഴിയില്‍ തടഞ്ഞ് വസ്ത്രമഴിപ്പിച്ച് 'ഹിന്ദു ജാഗരണ്‍ മഞ്ച്'

സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍...

Read More >>
#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര  കച്ചവടക്കാരൻ പിടിയിൽ

Dec 25, 2024 08:43 PM

#AnnaUniversityCampusRape | അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗം; പാതയോര കച്ചവടക്കാരൻ പിടിയിൽ

സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്....

Read More >>
#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

Dec 25, 2024 07:53 PM

#arrest | ആറ് വിവാഹം നടത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ വധു ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പിടിയിൽ

സമാനമായ ആറ് കേസുകളിൽ തുമ്പ് ലഭിക്കാതെ വലഞ്ഞിരുന്ന പൊലീസിന് തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പുസംഘത്തെക്കുറിച്ച് വ്യക്തത...

Read More >>
#accident |  യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

Dec 25, 2024 04:29 PM

#accident | യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാ​ഗർ മിശ്ര...

Read More >>
 #accident | സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Dec 25, 2024 04:16 PM

#accident | സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

ചിദാനന്ദ സംഭവസ്ഥലത്തും നളിനി ആശുപത്രിയിലുമാണ്...

Read More >>
Top Stories