തിരുവനന്തപുരം: (truevisionnews.com) മുൻ സെൻട്രൽ ജയിൽ സൂപ്രണ്ട് സന്തോഷ് കുമാറിന്റെ കരമന നെടുങ്കാട് പമ്പ് ഹൗസ് റോഡിലെ വീട് കുത്തി തുറന്ന് മോഷണം.
സന്തോഷ് കുമാറും കുടുംബവും വീട്ടിലില്ലാത്ത നേരത്തായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുനില വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. കരമന പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീട്ടിലെ അലമാരകളും മേശകളും വാരി വലിച്ചിട്ട് പരിശോധിച്ച നിലയിലാണ്. സന്തോഷ് കുമാർ സ്ഥലത്തെത്തിയാൽ മാത്രമേ നഷ്ടപ്പെട്ടവ കൃത്യമായി അറിയാൻ കഴിയൂ. വിരലടയാള വിദഗ്ദരും പരിശോധന നടത്തും.
#ExCentral #Jail #Superintendent's #house #broken #stolen