തൃശ്ശൂർ: ( www.truevisionnews.com ) ഭാരതപ്പുഴ പുതുശ്ശേരി ശ്മശാനം കടവിനോടു ചേർന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്.
ഇന്നു രാവിലെ എട്ട് മണിയോടെയാണ് പൊലീസ് പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ആളൊഴിഞ്ഞ പ്രദേശമായതിനാലും മൃതദേഹത്തിനടുത്ത് നിന്നും മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വലയും മദ്യക്കുപ്പികളും ഭക്ഷണം പാചകം ചെയ്തതിൻ്റെ അടയാളങ്ങളും ഉണ്ടായിരുന്നത് സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലെത്തിച്ചേരാൻ പൊലീസിനെ സഹായിച്ചത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്നതെന്ന് കരുതുന്ന 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂരിൽ നിന്നുമാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനു പിന്നിൽ 5 പേരുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം.
സാമ്പത്തിക തർക്കം മൂലമുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നും തിങ്കളാഴ്ചയോടെ ആയിരിക്കും യുവാവ് കൊല്ലപ്പെട്ടതെന്നും പൊലീസ് വിലയിരുത്തി.
തൃശ്ശൂരിൽ നിന്നുള്ള ഫൊറൻസിക് വിദഗ്ധരും മറ്റ് അന്വേഷണോദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ ചെറുതുരുത്തി പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
#incident #body #youngman #found #Bharathapuzha #found #police #murder #Four #people #custody